പെരുമാട്ടി ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ ഐ.ടി.ഐയില്‍ എംപ്ലോയിബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി- ഈഴവ/ബില്ലവ/തീയ്യ) നിയമനം നടത്തുന്നു. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ഡിഗ്രി/ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 04923-234235.