ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

post

ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം പുതുവര്‍ഷ ദിനത്തില്‍ തൊടുപുഴയില്‍ നിന്ന് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി ആറ് വരെ തൊടുപുഴയിലായിരിക്കും വാഹനം സഞ്ചരിക്കുക.

എട്ടു മുതല്‍ 15 വരെ പീരുമേട് , 16 മുതല്‍ 20 വരെ ഉടുമ്പന്‍ചോല , 22 മുതല്‍ 27 വരെ ഇടുക്കി , 29 മുതല്‍ 31 വരെ ദേവികുളം എന്നിവിടങ്ങളില്‍ വാഹനം എത്തും. ഇവിടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ തികച്ചും സൗജന്യമായി പരിശോധനയ്ക്ക് വിധേയമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 220066.