ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്
ഇറിഗേഷന്‍ വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും അധീനതയിലുള്ള പാലക്കാട് പോത്തുണ്ടി ഉദ്യാനത്തിലെ ടിക്കറ്റ് കൗണ്ടറിലേക്ക് പ്രവേശന പാസ് വിതരണത്തിനും മറ്റിനത്തിലെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി രണ്ട് ക്ലാര്‍ക്ക് കം അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. ബി.കോം ബിരുദം, മലയാളം-ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായപരിധി 35.
നെന്മാറ, മേലാര്‍കോട്, വണ്ടാഴി ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലുള്ളവര്‍ക്ക് പരിഗണന. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവര്‍ ജനുവരി 19 ന് രാവിലെ 11 ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.