ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

post

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒഴിവിൽ ആറുമാസത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് സമാനമായതോ ഉയർന്ന തസ്തികയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നു വിരമിച്ച കോൺഫിഷൻഷ്യൽ അസിസ്റ്റന്റുമാരിൽ നിന്നും നിയമിക്കും. 62 വയസാണ് ഉയർന്ന പ്രായപരിധി.

അപേക്ഷകൾ ജനുവരി 17ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി കോട്ടയം ജില്ലാ കോടതി, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.