കൊടുവായൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന ഡോക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കല്‍ കൗണ്‍സില്‍/ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചവരും 59ല്‍ കവിയാത്ത പ്രായമുളളവരുമായിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവര്‍ ബയോഡാറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) സഹിതമുള്ള അപേക്ഷ തപാല്‍ മുഖേനയോ നേരിട്ടോ ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂര്‍ ആശുപത്രി ഓഫീസില്‍ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923-252930.