ജില്ലാ ഗവ ഹോമിയോ ആശുപത്രിയിൽ നേഴ്‌സ് നിയമനം: കൂടിക്കാഴ്ച 20 ന്
ജില്ലാ ഗവ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലേക്ക് നേഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം നടത്തുന്നു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജനുവരി 20 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) കല്‍പ്പാത്തി ചാത്തപുരം ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2576355.