കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന താത്ക്കാലിക ഡോക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കല്‍ കൗണ്‍സില്‍/ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചവരുമായിരിക്കണം. പ്രായം 59 കവിയരുത്.
നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ബയോഡാറ്റ സഹിതം ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂര്‍ ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923-252930.