ഭൂമിതരംമാറ്റൽ: അദാലത്ത് ഫെബ്രുവരി മൂന്നിന്

post

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ ഭൂമി തരം മാറ്റത്തിന് അപേക്ഷ നൽകിയവർക്കായി അദാലത്ത് നടത്തുന്നു. മലപ്പുറം നഗരസഭാ ടൗൺഹാളിൽ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിനാണ് അദാലത്ത് നടക്കുന്നത്. ഫോം ആറിൽ 25 സെന്റിൽ അധികരിക്കാത്ത ഫീസിളവിന് അർഹരായവർക്കായാണ് ആദ്യ ഘട്ടത്തിൽ അദാലത്ത് നടത്തുന്നത്. അർഹരായവർക്ക് അവരുടെ മൊബൈൽ നമ്പറിൽ സന്ദേശം നൽകും. സന്ദേശം ലഭിച്ചവർക്ക് മാത്രമാണ് അദാലത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.

അദാലത്തിന്റെ ഒരുക്കങ്ങൾ സംഘാടക സമിതി യോഗത്തിൽ വിലയിരുത്തി. നജീബ് കാന്തപുരം എം.എൽ.എ ചെയർമാനും സബ് കളക്ടർ ഡി രഞ്ജിത് കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്. പി ഉബൈദുള്ള എം.എൽ.എ, മലപ്പുറം നഗരസഭ കൗൺസിലർ പി.എസ്.എ ഷബീർ, ഏറനാട്, പെരിന്തൽമണ്ണ തഹസിൽദാർമാർ, മലപ്പുറം വില്ലേജ് ഓഫീസർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.