ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് പൈതൃകമതിൽ ഒരുങ്ങുന്നു

post

തൃശൂർ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൈതൃക ചുറ്റുമതലിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ചരിത്ര പ്രാധാന്യമുള്ള വിദ്യാലയത്തിൽ കാലാനുസൃതമായ മാറ്റമാണ് ഉണ്ടാകുന്നതെന്നും പൈതൃക മതിൽ സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ പൈതൃക ചുറ്റുമതിൽ നിർമ്മിക്കുന്നത്. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ സതീദേവി പദ്ധതി വിശദീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി, വാർഡ് കൗൺസിലർ ഒ എസ് അവിനാശ്, പിടിഎ പ്രസിഡന്റ് പി കെ അനിൽകുമാർ, എസ് എം സി പ്രസിഡന്റ് വി വി റാൽഫി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ കെ ആർ ധന്യ, ഹെഡ്മിസ്ട്രസ് പി ആർ ഉഷ തുടങ്ങിയവർ പങ്കെടുത്തു.