വിവരാവകാശ കമ്മീഷണര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവൃത്തിപരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകള്‍ എന്നീ വിവരങ്ങള്‍ സഹിതം മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചിനുമുന്‍പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം695001 എന്ന വിലാസത്തിലോ gadcdn6@gmail.com  ലോ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കില്ല.

കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കാനുള്ള പ്രൊഫോമയും www.gad.kerala.gov.in ല്‍ ലഭിക്കും.