കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ നിയമനം

post

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ക്ക്: https://gmckannur.edu.in/.