അങ്കണവാടി നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു
തൃശൂർ ജില്ലയിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ പുതിയതായി നിര്‍മിക്കുന്ന അനുപല്ലവി അങ്കണവാടിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു. 17 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ.അനൂപ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. എം.പുഷ്പാകരന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ഹേമ, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.