പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ നവീകരിച്ചു
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നവീകരിച്ചു. ബ്ലാപ്പെട്ടി തോടിന്റെയും മഠത്തില്‍ കുളത്തിന്റെയും നവീകരണം പ്രകൃതിസൗഹൃദ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചാണ് നിര്‍വഹിച്ചത്. 260 മീറ്റര്‍ നീളത്തില്‍ 872 മീറ്റര്‍ സ്‌ക്വയര്‍ കയര്‍ ഉപയോഗിച്ചാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. 290 തൊഴില്‍ ദിനങ്ങള്‍ പ്രയോജനപ്പെടുത്തി. 90 തൊഴില്‍ദിനങ്ങള്‍ വിനിയോഗിച്ചാണ് മഠത്തില്‍ കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച് പാര്‍ശ്വഭിത്തി കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ നിര്‍വഹിച്ചു. വാര്‍ഡ് അംഗം പ്രകാശ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു