ഇടുക്കി മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം
ഇടുക്കി മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.
ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ബി എസ് സി , സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും എം എൽ ടി / ഡി എം എൽ ടി ,പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിൽ 6 മാസത്തെ പ്രവൃത്തി പരിചയം , ,ഡിപ്ലോമക്കാർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടാകണം . പ്രതിമാസ വേതനം 21,000 രൂപ , ഒഴിവ് 1 , കാലാവധി 6 മാസം .
ഫാർമസിസ്റ്റ് തസ്തികയിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ റെജിസ്ട്രേഷനോട് കൂടിയ ബി ഫാം / ഡി ഫാം. പ്രതിദിന വേതനം 550 രൂപ ,കാലാവധി 6 മാസം