അംബേദ്ക്കര്‍ ഗ്രാമം കുഴിമതിക്കാട് പയറ്റിചേരി സങ്കേതത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു
അംബേദ്ക്കര്‍ ഗ്രാമം സങ്കേതത്തിന്റെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വികസനത്തിനായി ലക്ഷ്യമെന്ന് എന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. അംബേദ്ക്കര്‍ ഗ്രാമം കുഴിമതിക്കാട് പയറ്റിചേരി സങ്കേതത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ സ്വാശ്രയ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്. നാടിന്റെ പൊതു വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് മുന്നോട്ടു പോകണം.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. എല്ലാം സ്വന്തം പദ്ധതികളായി കണ്ട് ജനങ്ങള്‍ പങ്കാളികളാകണം. പയറ്റിച്ചേരി സങ്കേതത്തില്‍ നിര്‍മിക്കുന്ന സാമൂഹ്യപഠന കേന്ദ്രവുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി കുടുംബശ്രീ അടക്കമുള്ളവയ്ക്ക് വരുമാനം കണ്ടെത്താന്‍ സാധിക്കണം. കരിപ്ര മോഡല്‍ എന്ന ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് എസ് സുവിധ അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, സ്ഥിരം സമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.