മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ അവസരം

post

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾക്ക് അംഗങ്ങളാകുന്നതിന് അവവസരം. അപകട മരണം സംഭവിച്ചാൽ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപയും അപകടം മൂലം പൂർണമായ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.

കൂടാതെ നിബന്ധനകൾക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്യുന്ന അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെയും അപകടത്തെ തുടർന്ന് ആശുപത്രിയിൽ ഒരാഴ്ചയിലധികം പ്രവേശിക്കപ്പെടുകയാണെങ്കിൽ ആശുപത്രി ചെലവായി ഒരു ലക്ഷം രൂപ വരെയും അപകടം സംഭവിച്ച് ഒരു മാസത്തിനുള്ളിൽ കോമ സ്റ്റേജിൽ ആകുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയും അപകടം സംഭവിച്ച് ഏഴ് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന പക്ഷം ഒരു ലക്ഷം രൂപ കൂടാതെ 10000 രൂപ കൂടി ലഭിക്കുന്നതാണ്.

അപകട മരണം സംഭവിക്കുകയാണെങ്കിൽ മരണാനന്തര ചെലവിലേയ്ക്കായി 5000 രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് 25 വയസ്സിന് താഴെ പ്രായമുള്ള മക്കൾക്ക് ഒറ്റത്തവണത്തേയ്ക്ക് ഒരു ലക്ഷം രൂപ വരെയും ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. മാർച്ച് 25 വരെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ 509 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗങ്ങളാകാം.

കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ, ക്ലസ്റ്റർ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 9526041192, 9526041361, 9526041314, 9526041321.