എൽ.എൽ.എം: പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

post

2023 സെപ്റ്റംബർ 16ന് നടത്തുന്ന എൽ.എൽ.എം 2023 കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും കൃത്യമായി നൽകിയതിനുശേഷം ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം. അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബർ 12 ഉച്ചയ്ക്ക് രണ്ടിനു മുമ്പായി അപ്‌ലോഡ്‌ ചെയ്യണം. തപാൽ/ഇ-മെയിൽ/ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.