തരൂരില്‍ കൊയ്ത്തിനു തയ്യാറായി ചെറുധാന്യ കൃഷി

post

ഭാരതീയ പ്രകൃതികൃഷിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ തരൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചെറുധാന്യ കൃഷി കൊയ്ത്തിനു തയ്യാറായി. 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തിന്റെ ഭാഗമായി കമ്പ്, മണിച്ചോളം, വരഗ്, റാഗി, തിന, ചാമ എന്നിവയാണ് കൃഷി ചെയ്യുന്നത്. തരൂരിലെ കര്‍ഷക വനജ രാധാകൃഷ്ണന്റെ അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി.

തരൂരില്‍ ജലലഭ്യത കുറവുള്ള ഭാഗങ്ങളിലും തരിശുഭൂമികളിലും കൃഷി വ്യാപിപ്പിക്കാനാണ് തരൂര്‍ കൃഷിഭവന്‍ ലക്ഷ്യമിടുന്നത്. കൃഷി ഓഫീസര്‍ റാണി ആര്‍. ഉണ്ണിത്താന്‍, കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് എന്നിവരാണ് വനജയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായവും നല്‍കുന്നത്. കൊയ്‌തെടുക്കുന്ന ധാന്യങ്ങള്‍ വിത്താക്കി കൂടുതല്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.