എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുളള എൽ.ബി.എസ് ഐറ്റി ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടേമേഷൻ (ഇംഗ്‌ളീഷ് & മലയാളം) കോഴ്‌സിലേയ്ക്ക് (4 മാസം) എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 23 വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. കോഴ്‌സ്, സമയം, ഫീസ് മുതലായ വിവരങ്ങൾക്ക് 0471-2560333 എന്ന നമ്പറിൽ ബന്ധപ്പെടാം.