പട്ടികവര്‍ഗ്ഗ ഊരുകളില്‍ മൃഗസംരക്ഷണ ക്യാമ്പുകള്‍

post

കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്‍മല എന്നിവിടങ്ങളില്‍ പരമ്പരാഗതമായി ഇവയെ വളര്‍ത്തുന്നുണ്ട്. അവയുടെ ജനിതകപഠനങ്ങള്‍നടത്താന്‍ വെറ്ററിനറി സര്‍വകലാശാലയെ ചുമതലപ്പെടുത്തും. കൊച്ചരിപ്പ ഇടപ്പണ കോളനികളില്‍ പട്ടികവര്‍ഗ്ഗക്കാര്‍ വളര്‍ത്തുന്ന ഉരുക്കള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത തെന്‍മല കുള്ളന്‍മാരെയും കര്‍ഷകരെയും മന്ത്രി ആദരിച്ചു.

klm