ശുചിത്വനഗരം യുവതയിലൂടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലാ ശുചിത്വ മിഷന്റെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും നേതൃത്വത്തില്‍ ശുചിത്വ നഗരം യുവതയിലൂടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പാലക്കാട് നഗരസഭയുടെയും മേഴ്‌സി കോളെജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍ ശുചിത്വമാലിന്യ സംസ്‌കരണത്തില്‍ യുവതയുടെ പങ്കിനെ കുറിച്ച് സംസാരിച്ചു.
മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തി കെ.എസ്.ഡബ്ല്യു.എം.പി പ്രതിനിധി സീന പ്രഭാകറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തെ കുറിച്ചും ബദല്‍ ഉത്പന്നങ്ങളെ കുറിച്ചും ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ് വിശദീകരിച്ചു. സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024 മായി ബന്ധപ്പെട്ട് വീഡിയോ അവതരണവും എന്‍.എസ്.എസ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തീം സോങ് അവതരണവും നടന്നു.
കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി. ദീപ, കെ.എസ്.ഡബ്ല്യുഎം.പി. പ്രതിനിധി ജയനീഷ്, നിര്‍മ്മല, ശുചിത്വമിഷന്‍ യങ് പ്രൊഫഷണല്‍ അമൃത, ഐ.ഇ.സി ഇന്റേണ്‍ പി.വി. വിജിത, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ബെറ്റി തോമസ് എന്നിവര്‍ സംബന്ധിച്ചു.