ലിസ്റ്റ് അയച്ചാല്‍ പോലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും

post

കാസര്‍കോട് : ജില്ലയില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ  ആറ് പഞ്ചായത്തിലെയും ഒരു നഗരസഭയിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് എത്തിച്ചു നല്‍കും. ഇതിനായി 9497935780 എന്ന വാട്‌സ് അപ്പ് നമ്പറിലേക്ക് ആവശ്യക്കാര്‍ ഒരു ദിവസം മുമ്പ് സന്ദേശമയച്ചാല്‍ പോലീസ് നേരിട്ട് അവരുടെ ആവശ്യങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാല്‍ മതിയെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.

ഉത്തരവാദിത്വപ്പെട്ട തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേകം കെ എസ് ആര്‍ ടി സി ബസുകള്‍ സജജീകരിച്ച് പോലീസുകാര്‍ നേരിട്ട് ആവശ്യക്കാരുടെ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും വാട്സ് അപ്പ് വഴി സന്ദേശം അയക്കാന്‍ സാധിക്കാത്തവര്‍ക്ക്  കളക്ടറേററ്റിലെ കണ്‍ട്രോള്‍ റൂംനമ്പറായ 04994 255004 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്താനുള്ള സജീകരണങ്ങള്‍ പോലീസുമായി ബന്ധപ്പെട്ട്  ചെയ്യുമെന്ന്  ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.