കോവിഡ് പ്രതിരോധ വാക്സിനേഷന്‍ 23 ന്
കോവിഡ് പ്രതിരോധ വാക്സിന്‍ (കോര്‍ബെ വാക്സിന്‍) വിതരണം മാര്‍ച്ച് 23 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കും. താത്പര്യമുള്ളവര്‍ക്ക് www.cowin.gov.in ല്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്ന 20 പേര്‍ക്കാണ് വാക്സിന്‍ നല്‍കുക.
Cowin ല്‍ ലഭ്യമായ രേഖകള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയായവരില്‍ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം ആറ് മാസം (26 ആഴ്ചകള്‍) പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ ആദ്യ രണ്ട് ഡോസായി സ്വീകരിച്ചവര്‍ക്കും കോര്‍ബി വാക്സിന്‍ മുന്‍കരുതല്‍ ഡോസായി സ്വീകരിക്കാം.