ചക്കിട്ടപ്പാറ വൈദ്യുത സബ് സ്റ്റേഷനില്‍ ഷട്ട്ഡൗണ്‍; മാര്‍ച്ച് 27, 28 തീയതികൾ ജലവിതരണം മുടങ്ങും
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ വൈദ്യുത സബ് സ്റ്റേഷനില്‍ ഷട്ട്ഡൗണ്‍ കാരണം പവര്‍സപ്ലൈ ഇല്ലാത്തതിനാല്‍ മാര്‍ച്ച് 27, 28 തീയതികളില്‍ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുന്നതിനാല്‍ കോഴിക്കോട് കോര്‍പ്പറേഷനിലും, ഫറൂഖ് മുന്‍സിപാലിറ്റിയിലും സമീപത്തിലെ പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്നും ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജല അതോറിറ്റി, ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍ പെരുവണ്ണാമൂഴി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു