നെന്മാറ-വല്ലങ്ങി വേല: ഏപ്രില്‍ 1, 2 തീയതികളില്‍ ഡ്രൈ ഡേ

post

നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലക്കാട് ജില്ലയിലെ നെന്മാറ ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നെന്മാറ, വല്ലങ്ങി വില്ലേജുകളിലും അയിലൂര്‍ ഗ്രാമ പഞ്ചായത്തിലെ അയിലൂര്‍, തിരുവിഴിയാട്, കയറാടി വില്ലേജുകളിലും മേലാര്‍കോട് ഗ്രാമ പഞ്ചായത്തിലെ മേലാര്‍കോട് വില്ലേജിലുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.