ഈസ്റ്റർ ആശംസ നേർന്ന് ഗവർണർ

post

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സ്‌നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഗവർണർ ആശംസിച്ചു. ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാർപ്പണത്തിനുള്ള പ്രചോദനമാകട്ടെ ഈസ്റ്റർ എന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞു.