പരിസ്ഥിതി മിത്രം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

post

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2024ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും https://schemes.envt.kerala.gov.in/award/home സന്ദർശിക്കുക. അവസാന തീയതി മെയ് 26.