അന്താരാഷ്ട്ര ബാലാവകാശ ദിനം: ജില്ലാതല പരിപാടികള്‍ ശ്രദ്ധേയമായി

post

പാലക്കാട്: അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓയിസ്‌ക്കാ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ മരിയ ജെറിയാഡ് ഉദ്ഘാടനം ചെയ്തു. വനിത ശിശു വികസന ഓഫീസര്‍ പി. മീര അധ്യക്ഷയായ പരിപാടിയില്‍ എ.ഇ.ഒ. സുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലേയും കുട്ടികളെ ഉള്‍പ്പെടുത്തി കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെയും അവകാശങ്ങളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്, ശിശു സൗഹൃദ സമൂഹം എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക ബീന ഗോവിന്ദ്, അഡ്വ. സി. പി. മായ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചയും ആശയ രൂപീകരണവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം എന്നിവയും സംഘടിപ്പിച്ചു.

വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ ഗവ: മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആര്‍. ചിന്മയ,  പി. വി. ഗോപിക എന്നിവര്‍ ഒന്നാം സ്ഥാനവും, ഗവ: മോയന്‍സ് സ്‌കൂളിലെ ബി. അഞ്ജലി, ഹണി ഹരിദാസ് രണ്ടാം സ്ഥാനവും ഡിവൈന്‍ പ്രൊവിഡന്‍സ് ഹോമിലെ യു. ഉണ്ണിമായ, എ. സെലിന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

വൈകിട്ട് മൂന്നിന് നടന്ന സമാപനം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം. തുഷാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്. ശുഭ, പാലക്കാട് ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പുത്തന്‍ചിറ, ഓയിസ്‌ക്കാ ഇന്റര്‍നാഷണല്‍ പാലക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രഭുല്ലദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.