കോവിഡ് 19: ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

post

കാസര്‍കോട് : ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 2) പുതുതായി എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 128 ആയി. നിലവില്‍ ജില്ലയില്‍  10240 പേരാണ്  നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 10063 പേരും ആശുപത്രികളില്‍ 177 പേരുമാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 1214 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചു. പുതുതായി 37 പേരുടെ  സാമ്പിളുകളാണ്  പരിശോധനക്കയച്ചത്. 362 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 21 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

കോവിഡ് 19: പരാതികള്‍ അറിയിക്കാം

ജില്ലയിലെ കോവിഡ് 19 സംബന്ധമായ എല്ലാ പരാതികളും പൊതുജനങ്ങള്‍ക്ക് 6282233268 എന്ന വാട്സ് അപ്പ് നമ്പറിലേക്ക് സന്ദേശമയി അയക്കാം. എല്ലാ പരാതികളും സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിരീക്ഷിക്കും.