കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം 2024; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

post

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം 2024ന് അപേക്ഷിക്കാം. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര- സാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞര്‍ക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങള്‍ക്കുള്ള നോമിനേഷന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 31.08.2024 വരെ സമര്‍പ്പിക്കാവുന്നതാണ്. പുരസ്‌കാര ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണ പതക്കവും ലഭിക്കും. തുടര്‍ന്ന് ഗവേഷണ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദര്‍ശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കുന്നതാണ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ നാമനിര്‍ദ്ദേശങ്ങളും അനുബന്ധ രേഖകളും 31.08.2024 നു മുന്‍പായി Director, Kerala State Council for Science, Technology & Environment, Sasthra Bhavan, Pattom, Thiruvananthapuram - 695 004 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് : www.kscste.kerala.gov.in സന്ദര്‍ശിക്കുക