വേനല്‍ ചൂടില്‍ ഉള്ളം തണുപ്പിക്കാന്‍ ഫ്രൂട്ട് സലാഡ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഐറ്റമാണ് ഫ്രൂട്ട് സലാഡുകള്‍. വേനല്‍ക്കാലത്ത് ഉള്ളം തണുപ്പിക്കാന്‍ അല്‍പ്പം ഫ്രൂട്ട് സലാഡ് ഉണ്ടാക്കി നോക്കിയാലോ.... ഫ്രൂട്ട് സലാഡ് വളരെ ഈസിയായി വീട്ടിലുണ്ടാക്കാന്‍ കഴിയും.
ചേരുവകള്‍
പാല്‍ 2 2/1 കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര 3 ടേബിള്‍ സ്പൂണ്‍
മാമ്പഴം 1 എണ്ണം
പൈനാപ്പിള്‍ പകുതി
പൂവന്‍ പഴം/ നേന്ത്രപ്പഴം 1 എണ്ണം
ആപ്പിള്‍ 1 എണ്ണം
മാതളം 1 എണ്ണം
മുന്തിരി 10 എണ്ണം
തയ്യാറാക്കുന്ന വിധം
അര കപ്പ് പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ബാക്കിയുള്ള പാല്‍ ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. നന്നായി തിളച്ച പാലിലേക്ക് കസ്റ്റാര്‍ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. പാല്‍ കുറുകി വരുന്നത് വരെ കൈ മാറ്റാതെ ഇളക്കണം. ഈ മിശ്രിതം നന്നായി ചൂടാറുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് നുറുക്കി വച്ചിരിക്കുന്ന പഴങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പൈനാപ്പിള്‍ ചേര്‍ക്കുമ്പോള്‍ ചെറുതായി നുറുക്കി വേകിച്ച് ചേര്‍ക്കുക. അവരവരുടെ രുചി ഭേദങ്ങള്‍ക്ക് അനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യാസം വരുത്താം.