എം.ഫാം പ്രവേശനം: ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു

post

സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2022-23 അധ്യയന വർഷത്തെ എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിനായി 2022-ലെ ഗ്രാജ്വറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (G PAT) യോഗ്യത നേടിയ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

2022 ലെ GPAT ൽ യോഗ്യത നേടിയിട്ടുള്ള സർവ്വീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ ഓൺലൈനായി നൽകാം. അപ്ലോഡ് ചെയ്യുന്ന രേഖകളുടെ രേഖകളുടെ അസൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട കോളേജുകളിൽ എത്തിക്കണം. ഓൺലൈനായി അപേക്ഷ നൽകുന്നതിന് മുമ്പായി അപേക്ഷാർഥികൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളും വിജ്ഞാപനവും ശ്രദ്ധിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300