ജില്ലാതല തദ്ദേശ അദാലത്ത്: പുതുക്കിയ തീയതികള്‍
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികള്‍ പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം, 17ന് കൊച്ചി കോര്‍പ്പറേഷന്‍, 19 ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, 30ന് ഇടുക്കി, സെപ്തംബര്‍ 2ന് കണ്ണൂര്‍, 3ന് കാസര്‍ഗോഡ്, 5ന് മലപ്പുറം, 6 ന് കോഴിക്കോട്, 7ന് കോഴിക്കോട് കോര്‍പ്പറേഷന്‍, 9ന് തൃശൂര്‍, പത്തിന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകള്‍ നടത്തുക. വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും.