മത്സ്യത്തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി; 7.5 കോടി രൂപ അനുവദിച്ചു

post

മത്സ്യത്തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 7.5 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കാനായി തൊഴിൽവകുപ്പ് ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനെ സഹായധനം വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉത്സവകാലത്ത് മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കുകയാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.