അതിഥി തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡും ഭക്ഷ്യക്കിറ്റുമായി ജനമൈത്രി പോലീസ്

post

തൃശൂര്‍ : അതിഥി തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡും ഭക്ഷ്യക്കിറ്റുമായി കയ്പമംഗലം ജനമൈത്രി പോലീസ്. കയ്പമംഗലം കാളമുറിയില്‍ താമസിക്കുന്ന നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് ജില്ലാ പോലീസ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്തത്. കൂടാതെ സി.പി.മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭക്ഷ്യധാന്യക്കിറ്റുകളും അതിഥി തൊഴിലാളികള്‍ക്ക് കൈമാറി. റൂറല്‍ എസ്.പി കെ.പി.വിജയകുമാരന്‍ ഭഷ്യധാന്യക്കിറ്റിന്റെയും കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഗോപാലകൃഷ്ണന്‍, കയ്പമംഗലം എസ്.ഐ. ജയേഷ് ബാലന്‍ എന്നിവര്‍ പങ്കെടുത്തു.