കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ

post

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെന്റ്‌, (സ്‌കോളർഷിപ്പോടു കൂടി പഠിക്കാൻ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, സർട്ടിഫിക്കറ്റ് കോഴ്‌സായ UI/UX എന്നിവയിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബർ 10നു വഴുതക്കാട് കെൽട്രോൺ നോളേജ് സെന്ററുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.