തെക്കൻ ചിറ്റൂർ ഗവ എൽ പി സ്കൂളിന് പുതിയ ക്ലാസ്സ് മുറികളും വർണക്കൂടാരവും ഉദ്ഘാടനം
ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ തെക്കൻ ചിറ്റൂർ ഗവ. എൽ.പി സ്കൂളിൽ ടി. ജെ. വിനോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ 3 ക്ലാസ് മുറികളുടേയും സമഗ്ര ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വർണ്ണക്കൂടാരം പദ്ധതികളുടേയും ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി നിർവ്വഹിച്ചു.
ടി.ജെ വിനോദ് എം.എൽ എ . അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാജേഷ് സ്വാഗതം ആശംസിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സരിത സനൽ, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി, ഗാനരചയിതാവ് ചിറ്റൂർ ഗോപി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആരിഫാ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഷിമ്മി ഫ്രാൻസീസ് , സ്റ്റെൻ സ്ലാവോസ്, ഷീബാ കെ.പി., ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാജു അഴീക്കകത്ത്, ലിസി വാരിയത്ത്, സ്മിത സ്റ്റാൻലി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിൻസി ഡെറീസ്, രമ്യ തങ്കച്ചൻ, ടി ആർ ഭരതൻ, മിനി വര്ഗീസ്, ബെന്നി ഫ്രാൻസിസ്, ലില്ലി ടീച്ചർ, ഷീജ പി കെ, വി കെ ശശി,
എ ഇ സുനിത, എ ഇ ഒ ഡിഫി ജോസഫ് , ഹെഡ്മിസ്ട്രസ് ആനി ജോസഫ്, നിഷാദ് ബാബു, അർച്ചന ആർ, പി ടി എ പ്രസിഡൻ്റ് പി എസ് മുരളീധരൻ, ഷംന എം.കെ തുടങ്ങിയവർ പങ്കെടുത്തു.