അന്താരാഷ്ട്ര ബാലാവകാശ ദിനാചരണം; ഇടുക്കി ജില്ലാതല ഉദഘാടനം നടത്തി

post

ഇടുക്കി: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ്, ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊടുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലാവകാശ ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എജ്യുക്കേഷന്‍  (ബി.എഡ്. കോളേജ്) ഓഡിറ്റോറിയത്തില്‍ നടത്തിയ ദിനാചരണത്തിന്റെ ജില്ലാതല  ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി നിര്‍വഹിച്ചു. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. അനില്‍ .ജെ., ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ. എന്‍. കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡണ്ട് ടി. സി. രാജു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോമറ്റ് ജോര്‍ജ്, കൗണ്‍സിലര്‍ അമലു മാത്യു, ബി. എഡ്. കോളേജ്  പ്രിന്‍സിപ്പാള്‍  ഡോ. റോസ്ലെറ്റ് മൈക്കിള്‍ എന്നിവര്‍ സംസാാരിച്ചു. 

ബാലാവകാശ ദിനാചരണോത്തോടനുബന്ധിച്ച്  തൊടുപുഴ സി.പി.എ.എസ്. ബി.എഡ്. കോളേജ്, തൊടുപുഴ ഡയറ്റ് എന്നിവിടങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ബാലാവകാശങ്ങളെക്കുറിച്ചും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലും അധ്യാപകരുടെ പങ്ക് എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ അംഗം ജെസ്സി ജോണ്‍ ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ബാലസൗഹൃദ പോസ്റ്ററുകള്‍  സ്ഥാപിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 

പരിപാടികള്‍ക്ക് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പ്രീമ എ. ജെ, സോഷ്യല്‍ വര്‍ക്കര്‍ എഡ്‌നാ ജോസ്, ഔട്ട്‌റീച് വര്‍ക്കര്‍ അല്‍ത്താഫ് അബൂബക്കര്‍, റെസ്‌ക്യൂ ഓഫീസര്‍ കിരണ്‍ കെ. പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.