നോളേജ് ഇക്കോണമി മിഷനിൽ സന്നദ്ധ പ്രവർത്തകരാകാം

post

നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്‌ള്യുഎംഎസ്) വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലിൽ എത്തിക്കാനുള്ള പിന്തുണ നൽകാൻ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരെയും (ആർപി), പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാരെയും ആവശ്യമുണ്ട്. ബിരുദധാരികളായ സാമൂഹ്യസേവന പരിചയമുള്ള സന്നദ്ധപ്രവർത്തകരെയും കമ്മ്യൂണിറ്റി മെൻറ്റർമാരായി പ്രൊഫഷണൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉയർന്ന മാനേജ്‌മെന്റ് - സാങ്കേതിക - പ്രൊഫഷണൽ തലത്തിൽ പരിചയമോ ഉള്ളവർക്കുമാണ് അവസരം. ജില്ലാതലത്തിൽ ടീമുകളായിട്ടാണ് പ്രവർത്തിക്കേണ്ടത്. https://sevanam.knowledgemission.kerala.gov.in/regi-ster വഴി അപേക്ഷ നൽകാം.