പി.ജി മെഡിക്കൽ: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

2023- 24 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് NEET PG യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പി.ജി. മെഡിക്കൽ 2023-24 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ/രജിസ്ട്രേഷൻ ഡിലീഷൻ, റീഅറേഞ്ച്മെന്റ് നടത്തുന്നതിനു സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.