നോര്‍ക്ക ഇടപെടല്‍: ഹെയ്തിയിലെ മലയാളികള്‍ക്ക് ആശ്വാസം

post

തിരുവനന്തപുരം : കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജര്‍ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഹെയ്തിയിലുള്ള ഇന്ത്യക്കാര്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും ഉറപ്പാക്കുമെന്ന് ഹെയ്തി പ്രധാനമന്ത്രി ഉറപ്പുനല്‍കി.

     കേരളം ഹെയ്തിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ വഴിനടത്തിയ അഭ്യര്‍ത്ഥനയ്ക്കാണ് അനുകൂല മറുപടി ലഭിച്ചത്.  ഇന്ത്യന്‍ ഒദ്യോഗിക പ്രതിനിധി പ്രതിദിനം വിവരങ്ങള്‍ ഹെയ്തി ഭരണാധികാരികളെ അറിയിക്കുന്നതിനും വൈദ്യസഹായം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടിയും കൈക്കൊണ്ടതായി നോര്‍ക്കയ്ക്ക് ലഭിച്ച മറുപടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

     ഹെയ്തി അധികൃതര്‍ കൈക്കൊണ്ട നടപടികളില്‍ ഇന്ത്യന്‍ അസോസിയേഷനും മലയാളി ഫെഡറേഷനും സംതൃപ്തരാണെന്ന് നോര്‍ക്ക സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.