വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ പി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം

post

തിരുവനന്തപുരം : വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവര്‍ത്തനം തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍നിന്ന് നിയോഗിക്കപ്പെടുന്ന അംഗങ്ങളെ കൂടാതെ ആരോഗ്യം, പോലീസ്, ഐ.ടി വകുപ്പുകളിലെ പ്രതിനിധികളും അംഗങ്ങളായിരിക്കും.വാട്ട്‌സാപ്പ്, ഫേസ്ബുക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും.വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് സ്വന്തം നിലയില്‍ പരിഹാരം കാണാന്‍ പറ്റുന്നവ, ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടവ, പീനല്‍ നടപടികള്‍ക്ക് വിധേയമാക്കേണ്ടവ എന്ന രീതിയില്‍ കൈകാര്യം ചെയ്യും. വിഭാഗത്തിന്റെ മേല്‍നോട്ടം ശുചിത്വമിഷന്‍ ഡയറക്ടര്‍ മിര്‍ മുഹമ്മദിനായിരിക്കും.