ജില്ലകളില്‍ കൗണ്‍സലര്‍മാരെ ഫോണിലൂടെ വിളിക്കാന്‍ സൗകര്യമൊരുക്കി വനിതാ കമ്മീഷന്‍
തിരുവനന്തപുരം : കോവിഡ് പ്രതിരോധ കാലയളവില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഓഫീസ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമായതിനാല്‍ പ്രശ്നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് കൗണ്‍സലര്‍മാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം. സി. ജോസഫൈന്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗണ്‍സലര്‍മാരെ വിളിക്കാം. നിയമനടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടും.
എറണാകുളം-9495081142, 9746119911, തൃശ്ശൂര്‍- 9526114878, 9539401554, പാലക്കാട്- 7907971699, ഇടുക്കി- 9645733967, 7025148689, തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359.