കെട്ടിടനിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി: ധനസഹായം ബാങ്ക് അക്കൗണ്ട് വഴി

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ലോക്ക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018 ലെ രജിസ്ട്രേഷന് പുതുക്കല്‍ നടത്തിയിട്ടുളളവരുമായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. ബോര്‍ഡില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങിയതുമായ തൊഴിലാളികളുടെ ലിസ്റ്റില്‍ നിന്നും സജീവ അംഗത്വമുളള തൊഴിലാളികള്‍ക്ക് അപേക്ഷ കൂടാതെ ഈ ധനസഹായം ലഭിക്കും. നിശ്ചിത അപേക്ഷയും ഐ.ഡി കാര്‍ഡിന്റെ ഒന്ന് മുതല്‍ അവസാന പുതുക്കല്‍ വരെയുളള പേജുകളും, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ  kbocwwbtvmcovid19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കാം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2329516, 9995231115.