പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്: മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

post

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ നൽകിയവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നൽകി നവംബർ 18 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും.

അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ച എല്ലാ അപേക്ഷകരും നവംബർ 20 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ നേരിട്ട് എത്തി പ്രവേശനം നേടണം. കോളേജ് പ്രവേശനം നേടാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560362, 363, 364.