ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം; രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

post

പാലക്കാട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലത്തൂര്‍, ഒറ്റപ്പാലം സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലത്തൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ചുറ്റിത്തിരിഞ്ഞ പത്തനാപുരം സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെയും ഒറ്റപ്പാലം സ്റ്റേഷനില്‍ പഴയലക്കിടിക്ക്  സമീപം കൂട്ടംകൂടി നിന്ന 10 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. കൊഴിഞ്ഞാമ്പാറ, വാളയാര്‍ ഔട്ട്പോസ്റ്റ്, മങ്കര, കസബ, കുഴല്‍മന്ദം,  നെന്മാറ, കോട്ടായി, കൊപ്പം, പട്ടാമ്പി, മണ്ണാര്‍ക്കാട്, ഷോളയൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്.