കേരള മീഡിയ അക്കാദമി: പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു

post

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ജേണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്, ടിവി ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

ജേണലിസം & കമ്യൂണിക്കേഷനിൽ 1000 ൽ 714 മാർക്ക് നേടിയ ദേവിപ്രിയ സുരേഷ് ഒന്നാം റാങ്ക് നേടി. 681 മാർക്ക് നേടി അഖില അജയൻ രണ്ടാം റാങ്കും 677 മാർക്കോടെ ആതിര കെ.എം, ലക്ഷ്മി വിശ്വനാഥൻ എന്നിവർ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയവരിൽ 22 പേർ ഫസ്റ്റ് ക്ലാസും 5 പേർ സെക്കന്റ് ക്ലാസും നേടി.

പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങിൽ 1000 ൽ 787 മാർക്ക് നേടിയ പ്രതിഭ സി.ക്കാണ് ഒന്നാം റാങ്ക്. 774 മാർക്കോടെ ഗോപിക എൻ. രണ്ടാം റാങ്കും 707 മാർക്കോടെ അനന്ത കൃഷ്ണൻ ടി.ജെ, ഇന്ദു വി. കുട്ടൻ, കാവേരി പ്രമോദ് എന്നിവർ മൂന്നാം റാങ്കും നേടി. പരീക്ഷ എഴുതിയ 36 പേരും ഫസ്റ്റ് ക്ലാസിന് അർഹരായി.

ടി.വി. ജേണലിസത്തിൽ 1000 ൽ 684 മാർക്കോടെ അമൻ നിവേദ് വി. ഒന്നാം റാങ്കും 651 മാർക്കോടെ ശരണ്യ എ.എസ് രണ്ടാം റാങ്കും നേടി. 639 മാർക്ക് നേടിയ അഞ്ചു എസ് പാലനാണ് മൂന്നാം റാങ്ക് . 19 പേർ ഫസ്റ്റ് ക്ലാസിനും 16 പേർ സെക്കന്റ് ക്ലാസിനും അർഹത നേടി.