മന്ത്രി ഇടപെട്ടു, ഇടുക്കി ജില്ലയ്ക്കു കെഎസ്ഇബിയുടെ കൈത്താങ്ങ് 9.71 കോടി രൂപയുടെ സഹായം

post

ഇടുക്കി : ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണിയുടെ ഇടപെടലിനെത്തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇടുക്കിയ്ക്ക് ആദ്യഘട്ടമായി 9,71,91,144 രൂപ അടിയന്തിര സഹായം അനുവദിച്ചു. ജില്ലയില്‍ കോവിഡ് ഇന്റന്‍സീവ് കെയര്‍ ആശുപത്രി ഒരുക്കുന്നതിനും വെന്റിലേറ്റര്‍, അവശ്യ മരുന്നുകള്‍, പ്രതിരോധ വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനുമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടുക്കി, കൂടാതെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കെ എസ് ഇ ബിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.