മംഗലാപുരത്തേക്ക് പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ കൂടുതൽ സംവിധാനം

post

കാസര്‍കോട്: മംഗലാപുരം ആശുപത്രികളിൽ ചികിത്സയ്ക്കു പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ കൂടുതൽ സംവിധാനമൊരുക്കി. തലപ്പാടി ചെക്ക്പോസ്റ്റിന് സമീപത്തുള്ള സംവിധാനത്തിന് പുറമേ മഞ്ചേശ്വരം സാമൂഹികാരോഗ്യ (CHC) കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കൽ ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ  (ഹെൽത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 9945560213 (ഡോ. ഷൈന, മെഡിക്കൽ ഓഫീസർ, CHC മഞ്ചേശ്വരം)