മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

post

തൃശൂര്‍ : കോവിഡ് 19 ന്റെ ഭീതിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാവറട്ടിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും കുടുംബങ്ങള്‍ക്കും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്തിലെ ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് മരുന്നുകള്‍ നല്‍കിയത്. മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിലും പാവറട്ടി പോലീസ് സ്റ്റേഷനിലും ആണ് വിതരണം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി പാവറട്ടി പ്രസ് ഫോറം സെക്രട്ടറി കെ.ഒ. ജോസിനും പാവറട്ടി പൊലീസ് സ്റ്റേഷന്‍ എ എസ് ഐ എ.യു. മനോജിനും മരുന്നുകള്‍ കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, ഡോ. ആര്‍ നീലകണ്ഠന്‍, ഡോ. പി.പി. സ്മിത, മാധ്യമ പ്രവര്‍ത്തകരായ പി.എ. അഖില്‍, അഫ്സല്‍ പാടൂര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പി. എം. നിഷാദ് എന്നിവര്‍ പങ്കെടുത്തു.